വേളൂർ : എസ്.എൻ.ഡി.പി യോഗം വേളൂർ ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവം 20 മുതൽ 22 വരെ നടക്കും. പ്രതിഷ്ഠാദിനമായ നാളെ വൈകിട്ട് 4.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കോട്ടയം യൂണിയൻ സെക്രട്ടറി
ആർ. രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.എ രാജൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി ധർമ്മചൈതന്യ, തന്ത്രി ശ്രീനാരായണപ്രസാദ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ശ്രീനാരായണ ദർശന പഠനകേന്ദ്രം ഡയറക്ടർ വിജയലാൽ നെടുംകണ്ടം മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർമാരായ സജീഷ് മണലേൽ, അഡ്വ ശിവജി ബാബു, ഉത്സവകമ്മിറ്റി പ്രസിഡന്റ് ഭാസ്കരൻ ചേരിക്കൽ, ശാഖാ സെക്രട്ടറി പി.കെ വിശ്വനാഥൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.കെ രാജപ്പൻ എന്നിവർ സംസാരിക്കും. അൻസാ ടീച്ചർ, കെ.എസ് സാബു വിനായക, ആദിത്യ ഗോപിനാഥ്, ശ്രീഭദ്ര സുരേഷ്, ഭാഗ്യലക്ഷ്മി, വിജയമ്മ വിജയൻ എന്നിവരെ അനുമോദിക്കും. 20ന് രാവിലെ 7.15ന് പതാക ഉയർത്തൽ, 9ന് കലശം, വൈകിട്ട് 7ന് കലാസന്ധ്യ, 21ന് രാവിലെ 7ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 7ന് കലാസന്ധ്യ. 22ന് രാവിലെ 11ന് കലശം എഴുന്നള്ളത്ത്, വൈകിട്ട് 5.30ന് ദേശതാലപ്പൊലി, 7ന് മഹാപ്രസാദമൂട്ട്, 8ന് കോമഡി ഉത്സവരാവ്.