പാലാ : പ്രമുഖ പത്രപ്രവർത്തകനും ദീപികയുടെ മാനേജിംഗ് എഡിറ്ററുമായിരുന്ന, അന്തരിച്ച ഫാ. കൊളംബിയർ കയത്തിൻകര സി.എം.ഐയുടെപേരിലുള്ള പത്ര പ്രവർത്തക അവാർഡിന് എൻട്രികൾ ക്ഷണിക്കുന്നു. 2018 ജനുവരി 1നും ഡിസംബർ 31നും ഇടയിൽ മലയാള പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അന്വേഷണാത്മക റിപ്പോർട്ടുകളാണ് അവാർഡിന് പരിഗണിക്കുക.
ഫാ. കൊളംബിയറുടെ കുടുംബാംഗങ്ങൾചേർന്ന് രൂപവത്കരിച്ചിട്ടുള്ള ഫാ. കൊളംബിയർ കയത്തിൻകര മെമ്മോറിയൽ ട്രസ്റ്റ് സ്ഥാപിച്ചിരിക്കുന്ന അവാർഡ്, മുപ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്.
അവാർഡ് പരിഗണനയ്ക്കുള്ള എൻട്രികൾ ജൂൺ 15 നകം ഹാരിഷ് എബ്രഹാം, സെക്രട്ടറി ഫാ. കൊളംബിയർ കയത്തിൻകര മെമ്മോറിയൽ ട്രസ്റ്റ്, മാർത്തോമ്മാ ചർച്ച്‌റോഡ്, പാലാ - 686575,കോട്ടയം ജില്ല എന്ന വിലാസത്തിൽ ലഭിക്കണം. എൻട്രിയുടെ 3കോപ്പി (പേപ്പർ കട്ടിംഗ്‌സ് ) ഉണ്ടാവണം. ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അയയ്ക്കാവുന്നതാണ്.