കോട്ടയം: വിരണ്ടോടിയ പോത്ത് മുന്നിൽ പോയ ബൈക്ക് യാത്രക്കാരെ കുത്തിവീഴ്‌ത്തി. ബൈക്കിൽ നിന്ന് തെറിച്ച് വീണ്
മാന്തുരുത്തി ചേന്നാട്ട് സി.എം.ബൈജു (48), സുഹൃത്ത് മാന്തുരുത്തി ഊത്തപ്പാറയ്ക്കൽ ജോയിക്കുട്ടി (43) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 4.30 ന് തെങ്ങണയിലായിരുന്നു സംഭവം. കറുകച്ചാലിലെ മീൻ വിൽപ്പനക്കാരാണ് ഇരുവരും. മീൻ വാങ്ങുന്നതിനായി ചങ്ങനാശേരിയിലേയ്‌ക്കു പോകുകയായിരുന്നു. കശാപ്പിനായ കൊണ്ടു പോയ പോത്താണ് വിരണ്ടോടി റോഡിലേയ്‌ക്ക് കയറിയത്. ഇവർ സഞ്ചരിച്ച ബൈക്ക് പോത്ത് കുത്തി വീഴ്‌ത്തി. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഇരുവരെയും പ്രവേശിപ്പിച്ചു. പോത്തിനെ പിന്നീട് പിടിച്ചു കെട്ടി.