ഏഴാച്ചേരി : വൈദ്യുതി ലൈനിൽ മരം വീണ് കിടക്കാൻ തുടങ്ങിയിട്ട് മൂന്നു ദിവമായിട്ടും പരിഹാരം കാണാതെ കൊല്ലപ്പള്ളി കെ.എസ്.ഇ.ബി അധികൃതർ അനാസ്ഥ കാണിക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി..

ഏഴാച്ചേരി ബാങ്ക് ജംഗ്ഷനിൽ നിന്ന് കൊല്ലപ്പിള്ളിയിലേക്കുള്ള വഴിയിൽ ഏഴാച്ചേരി ആശ്രമം ദേവാലയത്തിന് സമീപമാണ് ഒടിഞ്ഞ റബ്ബർ മരം റോഡിനു കുറുകെ വൈദ്യുതി ലൈനിലേക്ക് വീണു കിടക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ടാണ് റബ്ബർ മരം ഒടിഞ്ഞു ലൈനിലേക്ക് വീണതെന്ന് പരിസരവാസികൾ പറഞ്ഞു. അപ്പോൾ തന്നെ കൊല്ലപ്പിള്ളി കെ. എസ്. ഇ .ബി. ഓഫീസിൽ വിവരം അറിയിച്ചെങ്കിലും ലൈൻ ഓഫ് ചെയ്യാനോ , പിന്നീട് റബ്ബർമരം വെട്ടി നീക്കാനോ ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്ന് മൂന്നാം ദിവസവും മരം ലൈനിൽത്തന്നെ.

സ്വകാര്യ ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും , യാത്രക്കാരും നിത്യേന സഞ്ചരിക്കുന്ന വഴിയിലാണ് അപകട ഭീതി സൃഷ്ടിച്ച് മരം വീണു കിടക്കുന്നത്. ഈ ഭാഗത്തെ വൈദ്യുതി വിതരണവും തടസപ്പെട്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.