seminar

തലയോലപ്പറമ്പ് :എസ്. എൻ. ഡി. പി. യോഗം 5017ാം നമ്പർ ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയുടെ നേതൃത്വത്തിൽ ഏകദിന സെമിനാറും പഠന ക്ലാസും സംഘടിപ്പിച്ചു. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.ആർ മണി അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് സംസ്ഥാന പരിശീലകൻ കെ.പി. അജേഷ് പഠനപരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. സെക്രട്ടറി അഡ്വ. പി.വി സുരേന്ദ്രൻ സംഘടനാ സന്ദേശം നൽകി. ചടങ്ങിൽ മുതിർന്ന ശാഖാ അംഗങ്ങളെ യൂണിയൻ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു. വി.സി സാബു, എം.ഡി പ്രകാശൻ, അമ്പിളി സനീഷ്, വിമല ശിവാനന്ദൻ, കെ.പി പുഷ്പ തുടങ്ങിയവർ പ്രസംഗിച്ചു.