തലയോലപ്പറമ്പ് : എസ്. എൻ. ഡി. പി. യോഗം 2086-ാം വരിക്കാംകുന്ന് ശാഖയിൽ നടന്ന ഗുരുവന്ദനം കുടുംബസംഗമം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.കെ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. അനിമോൻ വെട്ടിക്കാട്ടുമുക്ക് ഗുരുദേവ പ്രഭാഷണം നടത്തി.ശാഖാ സെക്രട്ടറി ബി.എം ബിനീഷ് സംഘടന സന്ദേശം നല്കി. എം.എസ് ശിവദാസൻ, ജയേഷ് മാമ്പള്ളിൽ, അമ്പാടി, ഉഷാമണി, സൗമ്യ രമേശ് എന്നിവർ പ്രസംഗിച്ചു.