പാലാ: രാമപുരം ശ്രീ രാമസ്വാമി ക്ഷേത്രത്തിലെ നവീകരിച്ച ശ്രീകോവിൽ സമർപ്പണവും അഷ്ടബന്ധകലശവും ഇന്ന് ആരംഭിക്കും. തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി , മേൽശാന്തി പരമേശ്വരൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 10ന് കളഭാഭിഷേകം. വൈകിട്ട് 5.30 മുതൽ ആചാര്യവരണം, ഗണപതി പൂജ.
നാളെ രാവിലെ 6 മുതൽ ബിംബ ശുദ്ധി കലശപൂജകൾ, ഹോമകലശാഭിഷേകം, വൈകിട്ട് 6.30ന് തായമ്പക. 23ന് രാത്രി 7ന് തിരുവാതിര കളി. 24ന് രാവിലെ 5 മുതൽ വിവിധ ഹോമങ്ങൾ, രാത്രി 7ന് കഥകളി പദ കച്ചേരി. 25ന് രാവിലെ 6 മുതൽ വിവിധ കലശപൂജകൾ, വൈകിട്ട് 5.30ന് അധിവാസ ഹോമം, 7ന് നൃത്ത മഞ്ജരി, 26ന് പുലർച്ചെ 4ന് ബ്രഹ്മകലശം, കലശാഭിഷേകം 1ന് മഹാപ്രസാദമൂട്ട് എന്നിവയാണ് പ്രധാന പരിപാടികൾ.