വൈക്കം : എസ്. എൻ. ഡി. പി യോഗം 2087-ാംകടൂക്കര ശാഖായുടെ കീഴിലുള്ള വയൽവാരം കുടുംബയൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും എസ്. എൻ. ഡി. പി. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.കെ.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.ഉദയൻ, കെ.ബി.ശോഭനകുമാരി, കെ.ടി.ദേവരാജൻ, വി.മോഹനൻ, പ്രിയേഷ് കുന്നുംപുറത്ത്, ഡി.ചന്ദ്രഭാനു, സുധീർ എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയവരെ ആദരിക്കുകയും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.