telephone-post

കടുത്തുരുത്തി : കാൽനടയാത്രക്കാർക്ക് തടസ്സമായി സമീപം ഉപയോഗശൂന്യമായ ടെലിഫോൺ പോസ്റ്റ്. വൈക്കം റോഡിൽ കടുത്തുരുത്തി ബ്ലോക്ക് ജംങ്കഷനിലെ വളവിന് സമീപം കാൽനടയാത്രക്കാർക്കായുള്ള കോൺക്രീറ്റ് ഫുട്പാത്തിലാണ് ടെലിഫോൺ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.

മിനിറ്റിൽ കെ. എസ്. ആർ. ടി. സി ദീർഘദൂര ബസുകളടക്കമുള്ളവ കടന്നു പോകുന്ന വളരെ തിരക്കേറിയ റോഡാണിത്. ഈ ഭാഗത്തെ റോഡിന് വീതി കൂടുതലുണ്ട്. പക്ഷേ വളവായതിനാൽ അപകടസാധ്യത വളരെ കൂടുതലാണ്. ഇതോടെ ഏറെ ബുദ്ധിമുട്ടനനുഭവിക്കുന്നത് കാൽനടയാത്രക്കാരാണ്. ഫുട്പാത്തിന് സമീപം കാട് മൂടി കിടക്കുന്നതിനാൽ മാറി നടക്കുകയെന്നത് കാൽനട യാത്രക്കാർക്ക് അസാധ്യവും. ഫുട്പാത്തിൽ പോസ്റ്റ് സ്ഥിതി ചെയ്യുന്നതിനാൽ കാൽ നട യാത്രക്കാർ റോഡിലേയ്ക്ക് ഇറങ്ങി നടക്കേണ്ട സാഹചര്യമാണുള്ളത്. ഇത് അപകടഭീഷണിയും ഉയർത്തുന്നുണ്ട്.

കാൽനടയാത്രക്കാർക്ക് അസൗകര്യമായിട്ടും ഇത് അവിടെ നിന്നും മാറ്റുന്നതിനുള്ള നടപടികൾ ഒന്നും തന്നെ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. അദ്ധ്യയനവർഷം ആരംഭിച്ചാൽ നിരവധി വിദ്യാർത്ഥികളാണ് ഇതുവഴി കടന്നുപോകുന്നത്.

അപകടങ്ങൾ ഉണ്ടാവുന്നത് വരെ കാത്തുനിൽക്കാതെ ഉപയോഗ ശൂന്യമായ ടെലിഫോൺ പോസ്റ്റ് ഇവിടെ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.