പാലാ : എസ്.എൻ.ഡി.പി യോഗം 162-ാം നമ്പർ വലവൂർ ശാഖ ഗുരുദേവക്ഷേത്രത്തിലെ 14-ാമത് പ്രതിഷ്ഠാ വാർഷിക ഉത്സവം 29ന് ആഘോഷിക്കും. 29ന് രാവിലെ 7.30 മുതൽ മോഹനൻ തന്ത്രികളുടെ നേതൃത്വത്തിൽ ഗുരുപൂജ. 8.30ന് ശാഖാ പ്രസിഡന്റ് വി.എൻ. ശശി വാകയിൽ പതാക ഉയർത്തും. 9ന് വനിതാസംഘത്തിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥന.
10ന് നടക്കുന്ന വാർഷിക സമ്മേളനം മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ വിശാലാനന്ദസ്വാമികൾ അനുഗ്രഹ പ്രഭാഷണവും യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ പ്രതിഷ്ഠാ വാർഷിക സന്ദേശവും നൽകും. ഓമന ബാലകൃഷ്ണൻ, അനീഷ് ഇരട്ടയാനി, സരസമ്മ ബാലകൃഷ്ണൻ, ഗോകുൽഗോപി, തങ്കമ്മ ചെല്ലപ്പൻ, ഉണ്ണി, കെ.ആർ. മനോജൻ, വി.എൻ. ശശി, എ.ആർ. ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, 2 മുതൽ കുട്ടികളുടെ കലാപരിപാടികൾ. വൈകിട്ട് 6.45ന് ദീപാരാധന. 7 മുതൽ സൗപർണ്ണിക നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തം എന്നിവയാണ് പ്രധാന പരിപാടികൾ.