പാലാ: പൂവരണി മഹാദേവക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം 26ന് ആരംഭിക്കും. മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി വിശുദ്ധാനന്ദ സ്വാമികളാണ് യജ്ഞാചാര്യൻ. ജൂൺ 2ന് യജ്ഞം സമാപിക്കും. 26ന് വൈകിട്ട് യജ്ഞ ഉദ്ഘാടനവേദിയിൽ സർപ്പ പുന:പ്രതിഷ്ഠാ ചടങ്ങുകളുടെ ഫണ്ട്‌ശേഖരണ ഉദ്ഘാടനവും നടക്കും. പാരായണം, പ്രഭാഷണം, അർച്ചനകൾ എന്നിവയുണ്ട്.
30ന് വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാർച്ചന, 31ന് രാവിലെ 10ന് രുഗ്മിണിസ്വയംവരഘോഷയാത്ര. വൈകിട്ട് 5ന് മഹാസർവൈശ്വര്യപൂജ, ജൂൺ 2ന് 11ന് അവഭൃഥസ്‌നാനഘോഷയാത്ര എന്നിവയുണ്ട്. യജ്ഞശാലയിൽ എല്ലാദിവസവും അന്നദാനവുമുണ്ട്.