പാലാ: കിടങ്ങൂർ 43-ാം നമ്പർ ശിവപുരം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാർഷിക ഉത്സവവും ഋഷഭ വാഹനപ്രതിഷ്ഠാ ചടങ്ങുകളും ഇന്ന് ആരംഭിക്കുമെന്ന് ശാഖാനേതാക്കളായ ബിജു തേരുംപുറത്ത്, ബീന രാജു, മോഹനൻ ചെറുശേരി എന്നിവർ അറിയിച്ചു. ഇന്ന് പുലർച്ചെ 6.30ന് ദീപാരാധന, 7ന് ബിംബശുദ്ധി, രാത്രി 7.30ന് അത്താഴപൂജ.
നാളെ രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് കലശപൂജ, 8.30ന് നവകം, പഞ്ചഗവ്യം, 108 കുടത്തിന്റെ അഭിഷേകം, 9.30ന് കലശാഭിഷേകം.
10.45നും 11.30നും മദ്ധ്യേ ഋഷഭ വാഹനപ്രതിഷ്ഠ പാലാ മോഹനൻ തന്ത്രികൾ, അനീഷ് ശാന്തികൾ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 11ന് സർപ്പപൂജ, 11.30ന് ഉച്ചപൂജ, 12ന് അന്നദാനം എന്നിവയാണ് പ്രധാന പരിപാടികൾ.