തലയോലപ്പറമ്പ് : എസ്. എൻ. ഡി. പി യോഗം 740ാം ബ്രഹ്മമംഗലം ശാഖയിലെ ആർ. ശങ്കർ കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരീക്ഷകളിൽ ഉന്നത വിജയംകരസ്ഥമാക്കിയവരെ ആദരിച്ചു. ജേർണലിസത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ആര്യാദേവിക്ക് പൊന്നാടയും സമ്മാനങ്ങളും നൽകി തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു മെറിറ്റ് ഈവനിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബ യൂണിറ്റ് ചെയർമാൻ ഷിബു മൂകംതറ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രടറി കെ.പി ജയപ്രകാശ് സംഘടന സന്ദേശം നൽകി. ഉന്നത വിജയം നേടിയ ഗൗരിപ്രിയ ഷിബു, ദൃശ്യ സനീഷ്, എം.എ ഹരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. രജനി പ്രകാശൻ നന്ദി രേഖപ്പെടുത്തി.