ഇളങ്ങുളം: പാലാ-പൊൻകുന്നം റോഡിൽ പനമറ്റം കവലയിൽ ബൈക്കും പെട്ടിഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. ഇളങ്ങുളം കളപ്പുരയ്ക്കൽ ജോസുകുട്ടി(27)ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തെള്ളകത്ത് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കാണ് പരിക്കേറ്റത്. ബൈക്ക് പനമറ്റം റോഡിൽ നിന്ന് കയറിയെത്തിയപ്പോഴാണ് പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിച്ചത്.