ഞീഴൂർ: എസ്.എൻ.ഡി.പി യോഗം 124 -ാം നമ്പർ ശാഖയുടെ കീഴിലുള്ള വിശ്വഭാരതി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അനുമോദിച്ചു. എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി യോഗം ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സെക്രട്ടറി എം.കെ രമണൻ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അനുമോദിച്ചു. എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ സച്ചിദാനന്ദൻ, യൂണിയൻ കൗൺസിലർ സി.എം ബാബു, കൺവീനർ പി.ബി പുഷ്‌പാംഗദൻ, മാനേജർ എം.വി കൃഷ്‌ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.