കടുത്തുരത്തി : കേന്ദ്രത്തിൽ എൻ.ഡി.എ സംഖ്യം നേടിയ വൻ വിജയത്തിൽ കടുത്തുരുത്തിയിൽ ബി.ജെ.പി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ബി.ജെ.പി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ എൻ.ഡി.എയ്ക്കും നരേന്ദ്ര മോദിക്കും അഭിവാദ്യങ്ങളർപ്പിച്ചു മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ കടുത്തുരുത്തി ടൗൺ ചുറ്റി പ്രകടനം നടത്തി.ബി ജെ പി ജില്ലാ കമ്മിറ്റിയംഗം ജയപ്രകാശ് തെക്കേടത്ത്, നിയോജക മണ്ഡലം സെക്രട്ടറി പി.സി.രാജേഷ്, ബി.ജെ.പി കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് നെടിയകാലാ, സന്തോഷ് മാമലശേരി, കെ.കെ. മനോഹരൻ, പി.എം.ജോൺ, എം.പി.ബിനു മോൻ, കുഞ്ഞുമോൻ കപ്പുംന്തല, ശശിധരൻ കെ.എസ്.പുരം, അശ്വന്ത് മാമലശേരി എന്നിവർ നേതൃത്വം നൽകി.