ചിറക്കടവ് ഈസ്റ്റ്: ഇടിമിന്നലേറ്റ് കാലിത്തൊഴുത്തിൽ നിന്ന പശു ചത്തു. ഗ്രാമദീപം കുഴിപ്പള്ളിൽ ശശിധരൻ പിള്ള(ബാബു)യുടെ കറവപ്പശുവാണ് ചത്തത്. ഏഴ് പശുക്കളും ഒരു കിടാവുമായിരുന്നു രണ്ട് തൊഴുത്തിലായി ഉണ്ടായിരുന്നത്. ഒരു തൊഴുത്തിൽ ശശിധരൻ പിള്ള മറ്റൊരു പശുവിന്റെ കറവയെടുക്കുന്നതിനിടെയാണ് സമീപത്തെ തൊഴുത്തിൽ ഇടിമിന്നലേറ്റ് പശു വീണത്. മറ്റൊരു പശുവിന് ഇടിമിന്നലിൽ പരിക്കേറ്റു. കാലിൽ ഷൂ ധരിച്ചിരുന്നതു കൊണ്ട് ശശിധരൻ പിള്ള പരിക്കേൽക്കാതെ രക്ഷപെട്ടു. ഇദ്ദേഹത്തിന്റെ വീട്ടിലെ വൈദ്യുതോപകരണങ്ങൾക്കും ഇടിമിന്നലിൽ നാശമുണ്ടായി. സമീപ വീടുകളിലെ വൈദ്യുതോപകരണങ്ങളും മിന്നലിൽ തകരാറിലായി.