sndp

വൈക്കം : എസ്. എൻ. ഡി. പി. യോഗം 569-ാം ഇടവട്ടം ശാഖായുടെ നേതൃത്വത്തിൽ ഗുരുദക്ഷിണ 2019 പരിപാടിയും പഠനോപകരണ വിതരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.പി.സെൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എസ്.ബിജു, വനിതാ സംഘം പ്രസിഡന്റ് ലീലാമണി, സെക്രട്ടറി ചന്ദ്രിക മുരളീധരൻ, വൈസ് പ്രസിഡന്റ് പ.വി.ഭദ്രൻ എന്നിവർ പ്രസംഗിച്ചു.