താഴത്തങ്ങാടി: എസ്.എൻ.ഡി.പി യോഗം 4481-ാം നമ്പർ താഴത്തങ്ങാടി ശാഖയുടെ നേതൃത്വത്തിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ഗുരുധർമ്മ പ്രഭാഷണവും പഠനോപകരണവിതരണവും താഴത്തങ്ങാടി ഗുരുദേവ സുബ്രഹ്മണ്യക്ഷേത്രാങ്കണത്തിൽ ഇന്ന് മുതൽ 30 വരെ നടക്കും. ശ്രീനാരായണ ദേവതിരുനാൾ സ്മാരകസംഘം, എസ്.എൻ.ഡി.പി യോഗം വനിതാസംഘം, യൂത്ത്മൂവ്മെന്റ് മൈക്രോ യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.ഒന്നാം ദിനമായ ഇന്ന് വൈകിട്ട് 7.30ന് ബൈജു മാന്പുഴക്കരി (പ്രസിഡന്റ്,​ സത്യവൃതസ്വാമി സ്മാരക ശാഖ മാന്പുഴക്കരി)​ പ്രഭാഷണം നടത്തും. 27ന് വൈകിട്ട് 7.30ന് എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രം കമ്മിറ്റി അംഗം ഷൈലജ രവീന്ദ്രൻ പ്രഭാഷണം നടത്തും. 28ന് വൈകിട്ട് 7.30ന് ചങ്ങനാശേരി യൂണിയൻ കൗൺസിൽ അംഗം സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. 29ന് വൈകിട്ട് ശ്രീനാരായണ ധർമ്മാശ്രമം ചക്കുപള്ളം, കുമളി ശ്രീമദ് ഗുരുപ്രകാശം സ്വാമികൾ പ്രഭാഷണം നടത്തും. 30ന് വൈകിട്ട് 7.30ന് കോട്ടയം യൂണിയൻ കൗൺസിലർ എം.ജി. സജീഷ് കുമാർ പ്രഭാഷണം നടത്തും. തുടർന്ന് 8.30ന് സമാപനസമ്മേളനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ.ബി. സുരേഷ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം യൂണിയൻ മേഖലാ കൗൺസില‌ർ അഡ്വ. ശിവജി ബാബു പഠനോപകരണം വിതരണം ചെയ്യും. എസ്.എൻ.ഡി.ടി.എസ്.എസ് എ.ആർ. ര‌ഞ്ജിത്ത് ലാൽ, വനിതാസംഘം സെക്രട്ടറി ഷേർളിവേണു, യൂത്ത്മൂവ്മെന്റ് സെക്രട്ടറി മനു കെ.റെജി എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി എൻ.ചന്ദ്രശേഖരൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.എൻ വേണു നന്ദിയും പറയും.