ചങ്ങനാശേരി: നഗരത്തെ സി.സി.ടി.വി കാമറനിരീക്ഷണത്തിലാക്കാൻ ജനമൈത്രി പൊലീസ് സുരക്ഷാ സമിതിയിൽ തീരുമാനം.
മർച്ചന്റ്‌സ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, വിവിധ റസിഡന്റ്‌സ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ എൺപതോളം സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന സി.സി.ടി.വി കാമറകൾ ചങ്ങനാശേരി പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കും. 24 മണിക്കൂറും ഈ കാമറകളെ നിരീക്ഷിക്കാനും ഇതിന്റെ വെളിച്ചത്തിൽ നടപടികൾ സ്വീകരിക്കാനും പൊലീസ് സെൽ പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ഡിവൈ.എസ്.പി എൻ.രാജൻ അദ്ധ്യക്ഷത വഹിച്ചു.