water

കടുത്തുരുത്തി : പൊതു ടാപ്പുകളിൽ നിന്ന് അനധികൃതമായി കുടിവെള്ള മോഷണം. കുടിവെള്ളം ഊറ്റുന്നവർക്കെതിരേ വാട്ടർ അതോറിറ്റി നടപടി തുടങ്ങി. വെള്ളൂർ പഞ്ചായത്തിലെ വടകര, ഇറുമ്പയം മേഖലകളിൽ വാട്ടർ അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി പൊതു ടാപ്പുകളിൽ നിന്നും ഹൗസ് കണക്ഷനുകളിൽ നിന്നും ജലം ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തി.ജലം ഊറ്റുന്നതിന് ഉപയോഗിച്ചിരുന്ന ഹോസുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ജല ദുരുപയോഗം മൂലം ഉയർന്ന സ്ഥലങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് മാസങ്ങളായി വെള്ളം കിട്ടാത്ത അവസ്ഥയാണ്. കുടിവെള്ളം ദുരുപയോഗം ചെയ്തവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്ററ്റ് എൻജിനീയർ അറിയിച്ചു.