kk

കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയനിൽ കുമാരിസംഘം നേതൃത്വ ക്യാമ്പ് യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ, ബോർഡ് മെമ്പർ ടി.സി ബൈജു, യൂണിയൻ കൗൺസിലർമാരായ ജയൻ പ്രസാദ്, സന്തോഷ്, വനിതാസംഘം പ്രസിഡന്റ് സുധാ മോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി, യൂത്ത് സെക്രട്ടറി ധനേഷ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് വൈക്കം അനൂപ് നേതൃത്വം നൽകി.