കോട്ടയം: കുമാരനാശാന്റെ 'ചിന്താ വിഷ്ടയായ സീത' നൂറാം വാർഷികാഷോഷങ്ങൾ കലാ സാഹിത്യ മത്സരങ്ങൾ, സാംസ്കാരിക സമ്മേളനം, പ്രതിഭകളെ ആദരിക്കൽ, കഥകളി എന്നിവയോടെ നാളെ തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മൈതാനത്തു നടക്കും. നാളെ രാവിലെ 9ന് കലാമത്സരങ്ങളുടെ ഉദ്ഘാടനം ബാബു കിളിരൂർ നിർവഹിക്കും. എ.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 9.30 മുതൽ കലാ മത്സരങ്ങൾ. വൈകിട്ട് 4ന് സാഹിത്യ സമ്മേളനം. ഉദ്ഘാടനം എസ്. ശാരദക്കുട്ടി നിർവഹിക്കും. അഡ്വ. സുരേഷ് കുറുപ്പ് എം.എൽ.എ പ്രതിഭകളെ ആദരിക്കും. വൈകിട്ട് 6ന് കഥകളി കല്ല്യാണ സൗഗന്ധികം.