വൈക്കം : പൊതുവിദ്യാഭ്യാസ മേഖല ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി നാലായിരത്തോളം ക്ലാസ് മുറികൾ ഹൈടെക് സംവിധാനത്തിലാക്കിയിട്ടുണ്ടെന്നും മന്ത്റി എം.എം.മണി പറഞ്ഞു.
സുവർണജൂബിലി ആഘോഷിക്കുന്ന പള്ളിയാട് ശ്രീനാരായണ യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി. സി.കെ.ആശ എം. എൽ. എ. അദ്ധ്യക്ഷത വഹിച്ചു. പൂർവ്വ അധ്യപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ പി.സുഗതൻ ഉദ്ഘാടനം ചെയ്തു. പൂർവ്വ മാനേജർമാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി ആദരിച്ചു. മുൻ ഹെഡ് മാസ്റ്റർ ഇ. പി. രാജപ്പൻ, ഹെഡ്മിസ്ട്രസ് ടി.ലീന, ചിഞ്ചു സുനീഷ്, റെജി പറപ്പള്ളിൽ, സുഖലാൽ, വിമലൻ പണാമഠം, ബിജു പറപ്പള്ളി, ഇ. കെ. അശോകൻ, പി. പ്രദീപ്, പുഷ്പാകരൻ സേതുഭവനം, സുപ്രൻ, മധു ഐക്കര എന്നിവർ പ്രസംഗിച്ചു.