madavana

കോട്ടയം: കാൽനൂറ്റാണ്ടു കാലത്തെ സേവനത്തിന് ശേഷം എം.ജി സർവകലാശാലാ സ്കൂൾ ഒഫ് ജേർണലിസം കോഴ്സ് ഡയറക്ടർ സ്ഥാനത്തു നിന്ന് പ്രൊ. മാടവന ബാലകൃഷ്ണപിള്ള 31ന് വിരമിക്കും. 24 വർഷം പത്രപ്രവർത്തനരംഗത്ത് സജീവമായിരുന്ന ശേഷം 1995 ലായിരുന്നു എം.ജി സർവകലാശാലാ ജേർണലിസ വിഭാഗം പ്രൊഫസറും പിന്നീട് ഡയറക്ടറുമായത്. വിവിധ സർവകലാശാലകളിൽ ബോർഡ് ഒഫ് സ്റ്റ‌ഡീസ് ചെയർമാനായിരുന്നു. എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാരതീയ വിദ്യാഭവൻ ജേർണലിസം ഇൻസ്റ്റിറ്റൂട്ട് ഫൗണ്ടർ വൈസ് പ്രിൻസിപ്പലായിരുന്നു. 44 വർഷമായി വിവിധ മാദ്ധ്യമങ്ങളിൽ പ്രതിവാര പംക്തിയെഴുതുന്നുണ്ട്. കേരളകൗമുദിയിലും നിരവധി ആക്ഷേപഹാസ്യ മിഡിൽ പീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാദ്ധ്യമരംഗത്തെ സമഗ്രസംഭാവനക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കോട്ടയം ജവഹർ ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ടറായ മാടവന അഭിഭാഷകനെന്ന നിലയിൽ ഇനി കോടതിയിൽ പ്രാക്ടീസ് ചെയ്യും.