കുറവിലങ്ങാട് : അശാസ്ത്രീയ ഗതാഗത പരിഷ്കാരം കുറവിലങ്ങാടിനെ വീർപ്പുമുട്ടിക്കുന്നു. അദ്ധ്യയന വർഷം ആരംഭിച്ചാൽ ടൗണിൽ തിരക്ക് കൂടുതലാകും. ബസ് സ്റ്റോപ്പുകളുടെ വ്യക്തതയില്ലായ്മ വിദ്യാർത്ഥികളെയാണ് ദുരിതത്തിലാക്കുന്നത്. വൈക്കം ഭാഗത്ത് നിന്നു എത്തുന്ന ബസുകൾ പള്ളിക്കവലയിലെ സ്റ്റാൻഡിൽ കയറിയാണ് പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്ക് പോകേണ്ടത്. എന്നാൽ മിക്ക ബസുകളും പള്ളിക്കവലയിലേക്ക് എത്താറില്ല. കോട്ടയം ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ സ്റ്റോപ്പ് പഞ്ചായത്ത് സ്റ്റാൻഡിൽ നിന്നു 100 മീറ്റർ മുന്നോട്ട് മാറിയാണ്. എന്നാൽ ചില ബസുകൾ പഴയ സ്റ്റോപ്പിൽ നിറുത്തുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ഏറ്റുമാനൂർ, കടപ്ലാമറ്റം എന്നിവി

ങ്ങളിൽ നിന്നു വരുന്ന ബസുകൾ ഡിവൈഡറിന് സമീപം ആളെ ഇറക്കുന്നത് അപകടത്തിന് ഇടയാക്കുന്നുണ്ട്. അനധികൃത പാർക്കിംഗാണ് മറ്റൊരു തലവേദന.