mg-university-info

എം.ടെക് പരീക്ഷാകേന്ദ്രം

പെരുമ്പാവൂർ കെ.എം.പി കോളേജ് ഒഫ് എൻജിനീയറിംഗ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എം.ടെക് (സപ്ലിമെന്ററി) വിദ്യാർത്ഥികൾ കെ.എം.പി കോളേജിൽ നിന്ന് ഹാൾടിക്കറ്റ് വാങ്ങി കോതമംഗലം നെല്ലിമറ്റം മാർ ബസേലിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസിൽ പരീക്ഷയെഴുതണം.

ബി.എഡ് പ്രവേശനം

ട്രെയിനിംഗ് കോളേജുകളിലെ ദ്വിവത്സര ബി.എഡ്. പ്രോഗ്രാമിന് അപേക്ഷിക്കാം. ജൂൺ ആറുവരെ അപേക്ഷകൾ സമർപ്പിക്കാം. റാങ്ക് ലിസ്റ്റ് ജൂൺ 15ന് പ്രസിദ്ധീകരിക്കും. ജൂലായ് ഒന്നിന് ക്ലാസുകൾ ആരംഭിക്കും.

എം.എഡ് പ്രവേശനം

ട്രെയിനിംഗ് കോളേജുകളിലെ ദ്വിവത്സര എം.എഡ് പ്രോഗ്രാമിന് അപേക്ഷിക്കാം. ജൂൺ ആറുവരെ അപേക്ഷകൾ സമർപ്പിക്കാം. റാങ്ക് ലിസ്റ്റ് ജൂൺ 15ന് പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നിന് ക്ലാസുകൾ ആരംഭിക്കും.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.വോക് (മാർക്കറ്റിംഗ് മാനേജ്‌മെന്റും ഐ.ടി.യും റീടെയിൽ മാനേജ്‌മെന്റും ഐ.ടി.യും 2016 അഡ്മിഷൻ റഗുലർ/2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 10ന് മാന്നാനം കെ.ഇ കോളേജിൽ നടക്കും.

നാലാം സെമസ്റ്റർ ബി.എസ്‌സി കെമിസ്ട്രി മോഡൽ , I, II, III പരീക്ഷയുടെ പ്രാക്ടിക്കൽ (റഗുലർ/സപ്ലിമെന്ററി), പ്രോജക്ട് മൂല്യനിർണയം, വൈവാവോസി എന്നിവ മേയ് 30 മുതൽ ബന്ധപ്പെട്ട കോളേജുകളിൽ നടക്കും. വിദ്യാർത്ഥികൾ അസൽ ഹാൾടിക്കറ്റുമായി ഹാജരാകണം.

വൈവാവോസി

നാലാം സെമസ്റ്റർ (പ്രൈവറ്റ് റഗുലർ/സപ്ലിമെന്ററി) എം.എ സംസ്‌കൃതം സ്‌പെഷൽ ന്യായം പരീക്ഷയുടെ വൈവാവോസി ജൂൺ ആറിന് രാവിലെ 10 മുതൽ തൃപ്പൂണിത്തുറ ഗവ. സംസ്‌കൃതം കോളേജിൽ നടക്കും.

പരീക്ഷഫലം

രണ്ടാം സെമസ്റ്റർ എം.ഫിൽ കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ ബി.വോക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 11 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.ബി.എ, ബി.ബി.എം, ബി.സി.എ, ബി.ടി.എസ്, ബി.പി.ഇ, ബി.എസ്.ഡബ്ല്യു, ബി.എഫ്.ടി (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 12 വരെ അപേക്ഷിക്കാം.