fruti

ചങ്ങനാശേരി : ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷന്റെ എതിർവശത്ത് ലൈസൻസില്ലാതെ പ്രവർത്തിച്ച ഫ്രൂട്ടി ബേക്കറിയിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ബേക്കറി ഉത്പന്നങ്ങളും, പാല്, തൈര്,സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവയും 3.200 കിലോഗ്രാം നിരോധിച്ച പ്ലാസ്റ്റിക്കുകളും പിടിച്ചെടുത്തു. ബേക്കറിയുടെ ഉൾവശം വൃത്തിഹീനവും പുഴുവരിച്ച നിലയിലുമായിരുന്നു. പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിച്ചു. പായ്ക്കറ്റ് ഉത്പന്നങ്ങളിലെ എം.ആർ.പി വിലയും കൂടുതലാണ്. ജീവനക്കാർക്ക് ആരോഗ്യ കാർഡോ, മാലിന്യ നിർമ്മാർജനത്തിന് സംവിധാനമോ ഇല്ല. കുടിവെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ, പാത്രങ്ങൾ, പാൽ ഉല്പന്നങ്ങളും ഐസ്‌ക്യൂബുകളും സൂക്ഷിക്കുന്ന ഫ്രീസറുകളും വൃത്തിഹീനമായിരുന്നു. ജ്യൂസ് നിർമ്മിക്കാനായി സൂക്ഷിച്ചിരുന്നത് പഴകിയ പഴവർഗങ്ങളാണ്. വരും ദിവസങ്ങളിലും പരിശോധന തുടരും. ജെ.എച്ച്.ഐ മാരായ തൗഫീഖ് പി. ഇസ്മായിൽ, അനിൽകുമാർ എം.ബി , സുജോ കെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.