വൈക്കം : നഗരസഭ 9-ാം വാർഡ് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ സക്ഷരതാ തുടർ വിദ്യാകേന്ദ്രം 126-ാം നമ്പർ അംഗൻവാടി ഹരിതകർമ്മസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഴക്കാലപൂർവ ശുചീകരണ ബോധവത്കരണ പരിപാടി നടത്തി. വാർഡ് കൗൺസിലർ നിർമ്മല ഗോപി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ എൻ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സാനിട്ടേഷൻ കമ്മറ്റി അംഗങ്ങളായ പി.സോമൻപിള്ള, വി.കെ.വിജയകുമാരി, നിഷാ അജി, സാക്ഷരതാ പ്രേരക് ഉഷാകുമാരി.എ, അംഗൻവാടി വർക്കർ വി.ഓമന, ആശാപ്രവർത്തക ഗീത ജയൻ എന്നിവർ സംസാരിച്ചു. ജെ.എച്ച്.ഐ പ്രതാപ് രാജ്.വി.ആ‌ർ ക്ലാസ്സ് എടുത്തു.