തലയോലപ്പറമ്പ് : ആർട്ട് മീഡിയയുടെ അവധിക്കാല ചിത്രരചന പരിശീലനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. ആർ.എൽ.വി കോളേജ് അപ്ലൈ ആർട്ട് വിഭാഗം മേധാവി രഞ്ജു ആർ. മേനോൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിൽ ചിത്രകലയുടെ ഉപരിപഠന മേഖലകളും തൊഴിലവസരങ്ങളും രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രാധാന്യമേറിയതാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീജേഷ് ഗോപാൽ (ആർട്ട് മീഡിയ)ന്റെ അദ്ധ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ ചിത്രകലാ അദ്ധ്യാപകൻ അരുൺ എം. സ്ഥപതി സ്വാഗതവും ഹരീഷ് ഹരി നന്ദിയും പറഞ്ഞു.മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചിത്രപ്രദർശനം 31ന് സമാപിക്കും.