കോട്ടയം : സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി ജില്ലാ പൊലീസിന്റെ ഓ‌പ്പറേഷൻ റെയിൻബോയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ കുടുങ്ങിയത് 84 ടിപ്പ‌ർ ലോറികൾ. രാവിലെ 8.30 മുതൽ 9.30 വരെയും, വൈകിട്ട് 3.30 മുതൽ 4.30 വരെയും ടിപ്പർ ലോറികൾ സർവീസ് നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു ലംഘിച്ചതിനാണ് നടപടി. വരും ദിവസങ്ങളിലും പരിശോധന തുടരും.