കോട്ടയം : പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിൽ(അസാപ്) പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
എം.ബി.എ ബിരുദധാരികൾക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. 2017 ജനുവരിക്ക് ശേഷം 60 ശതമാനം മാർക്കോടുകൂടി എംബിഎ വിജയിച്ചവർക്കും അവസാന സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം. കോട്ടയം, പൊൻകുന്നം, വൈക്കം, കാണക്കാരി, പാല, വെളളൂർ എന്നിവിടങ്ങളിലെ അസാപ് ഓഫീസുകളിലാണ് നിയമനം.
ജൂൺ ഒന്നിന് രാവിലെ 10ന് നാട്ടകം ഗവൺമെന്റ് ആർട്‌സ് കോളേജിലെ അസാപ് ഓഫീസിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 9495999633