കുറവിലങ്ങാട് : ദന്തരോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കി കുറവിലങ്ങാട് താലൂക്ക് ആശുപത്രി മാതൃകയാകുന്നു. കഴിഞ്ഞമാസമാണ് ദന്തരോഗവിഭാഗം ഇവിടെ പ്രവർത്തനമാരംഭിച്ചത്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ചികിത്സ പൂർണമായും സൗജന്യമാണ്.
നിലവിൽ പല്ല് കെട്ടുന്നതിനുുള്ള സംവിധാനമാണ് ഇല്ലാത്തത്. ആശുപത്രി സൂപ്രണ്ട് ഡോ.സാം പോൾ, ദന്തരോഗ വിഭാഗം ഡോക്ടർ ഷെറിൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ഒരു ഡെന്റിസ്റ്റിന്റെ സേവനത്തിന് പുറമെ ഡെന്റൽ ഹൈജിനീസ്റ്റിന്റെയും സേവനവുമുണ്ട്.