കോട്ടയം: കിടങ്ങൂർ കോളേജ് ഒഫ് എൻജിനീയറിംഗിന്റെ നേതൃത്വത്തിലുള്ള ഉന്നത വിദ്യാഭ്യാസ ശില്‌പശാല നാളെ രാവിലെ 9ന് മാമ്മൻ മാപ്പിള ഹാളിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഉദ്ഘാടനം ചെയ്യും. കേപ്പ് ഡയറക്‌ടർ ആർ.ശശികുമാ‌ർ, പ്രിൻസിപ്പൽ ഡോ.കെ.ജി വിശ്വനാഥൻ എന്നിവർ ക്ലാസെടുക്കും. സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആര്യ ആ‌ർ.നായരെ ചടങ്ങിൽ ആദരിക്കും. പുതിയ കാലത്തെ എൻജിനീയറിംഗ് സാധ്യതകൾ, എൻജിനീയറിംഗ് പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനവും, കേപ്പും പ്രഫഷണൽ വിദ്യാഭ്യാസവും എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടക്കുക.