കോട്ടയം: തിരുവാർപ്പ് ആർ.കെ മേനോൻ സ്‌മാരക സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ രചിച്ച ചിന്താവിഷ്‌ടയായ സീതയുടെ നൂറാം വാർഷികാഘോഷം നാടക - സാഹിത്യകാരൻ കിളിരൂർ ബാബു ഉദ്ഘാടനം ചെയ്‌തു. എ.കെ രവീന്ദ്രൻ അറയ്‌ക്കൽ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ എ.ഡി.സി ഷറഫ് പി.ഹംസ, അജയൻ കെ.മേനോൻ, പി.എം മണി , പി.കെ സലികുമാർ, എ.എം മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം അഡ്വ.കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. അഡ്വ.കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ബാബു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ബി.ശശികുമാർ, എ.കെ മാധവൻ, പി.എൻ ഹരി, എം.എസ് ബഷീർ, കെ.ഒ അനിയൻ, ജെസി നൈനാൻ എന്നിവർ പ്രസംഗിച്ചു. സാംസ്‌കാരിക സമ്തി സെക്രട്ടറി എ.എം ബിനു, ട്രഷറർ ടി.കെ ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽസി , പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കും സാക്ഷരതാ പ്രവർത്തകനായ എ.കെ രവീന്ദ്രനും പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു.