വൈക്കം: മഹാദേവ ക്ഷേത്രത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ ദർശനം നടത്തി.ഇന്നലെ വൈകിട്ട് 5.45ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ എത്തിയ ലോകനാഥ ബെഹ്‌റ മഹാദേവനെദർശിച്ച് അർച്ചനകൾ നടത്തി. അര മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ഡി.ജി.പിക്കൊപ്പം കോട്ടയം ജില്ല പൊലീസ് മേധാവി എസ്. ഹരിശങ്കർ, വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് തുടങ്ങിയവർ എത്തിയിരുന്നു.