കോട്ടയം: കെവിൻ വധക്കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടും അവർക്ക് രക്ഷപെടാൻ വഴിയൊരുക്കിയ എസ്.ഐ എം.എസ് ഷിബുവിനെ തിരിച്ചെടുത്ത നടപടി പ്രതിഷേധാർഹമാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ പറഞ്ഞു. നടപടി പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു