കോട്ടയം: ബാഹ്യസമ്മർദ്ദങ്ങളെ അതിജീവിച്ച് സ്വന്തം അഭിരുചിക്കനുസരിച്ച് പഠനമേഖലകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികളെ പ്രാപ്‌തമാക്കുന്നതാക്കണം വിദ്യാഭ്യാസമെന്ന് എം.ജി സർവകലാശാല മുൻ വിസി ഡോ.സിറിയക് തോമസ്. കെ.എസ്.യുവിന്റെ ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാസംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മാർക്ക്ദാനംചെയ്‌ത് വിജയശതമാനം ഉയർത്തുന്ന തെറ്റായ പ്രവണത നിലനിൽക്കുന്നിടത്തോളം എത്ര കമ്മീഷനുകൾ പഠിച്ചാലും പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസി. ജോഷി ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. മഹിളാ കോൺഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ്, കെ.പി.സി.സി സെക്രട്ടറിമാരായ പി.എ സലിം, നാട്ടകം സുരേഷ്, ജി ഗോപകുമാർ, എൻ എസ് ഹരിശ്ചന്ദ്രൻ, ജോബോയ് ജോർജ്, യൂജിൻ തോമസ്, എംപി സന്തോഷ്‌കുമാർ, ഷിൻസ് പീറ്റർ, ബാബു കെ കോര, ജോബിൻ ജേക്കബ്, കെ.എസ്.യു നേതാക്കളായ സുബിൻ മാത്യു, ബിബിൻ രാജ്, വൈശാഖ് പി.കെ, യശ്വന്ത് സി നായർ, മുഹമ്മദ് അമീൻ, അലിൻ ജോസഫ്, അഭിരാം ബാബു, ആൽഫിൻ ജോർജ്, ഡെന്നിസ് ജോസഫ്, വസന്ത് ഷാജു, സച്ചിൻ മാത്യു, ആഷിക് വടയാർ, അഭിരാം എ, ജിഷ്ണു ജെ ഗോവിന്ദ്, സ്റ്റെനി എസ് വി, ഗൗരി ശങ്കർ, അബു താഹിർ, നൈസാം കെ എൻ തുടങ്ങിയവർ സംസാരിച്ചു.