പരീക്ഷാ തീയതി

സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ബി.ബി.എ, എൽ.എൽ.ബി ഒന്നാം സെമസ്റ്റർ പരീക്ഷ 19ന് ആരംഭിക്കും. പിഴയില്ലാതെ 10 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം.

വൈവവോസി

നാലാംസെമസ്റ്റർ എം.എസ്.ഡബ്ല്യൂ (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രൊജക്ട് മൂല്യ നിർണയവും വൈവവോസി പരീക്ഷയും 6, 7 തീയതികളിൽ നടക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എൻവയൺമെന്റ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, എൻവയൺമെന്റ് സയൻസ് ആൻഡ് മാനേജ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നും രണ്ടും സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.എസ് സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14വരെ അപേക്ഷിക്കാം.