കോട്ടയം : പുതിയ അദ്ധ്യയനവർഷത്തിന് തുടക്കമിട്ട് ജില്ലയിലെ സ്‌കൂളുകൾ പ്രവശനോത്സവത്തിന് ഒരുങ്ങിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി. ഷൈലകുമാരി പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാതല പ്രവേശനോത്സവം ആറിന് രാവിലെ 9 ന് പനമറ്റം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി നവാഗതരെ സ്വീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശേരി സൗജന്യ യൂണിഫോം വിതരണോദ്ഘാടനവും, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി സൗജന്യ പഠനോപകരണങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ, എസ്.എസ്.കെ ജില്ല പ്രോജക്ട് ഓഫീസർ സാബു ഐസക്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, പനമറ്റം സ്‌കൂൾ പ്രിൻസിപ്പൽ കെ.കെ. ഹരികൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് എസ്. മനോജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.