ചങ്ങനാശേരി: കിടങ്ങറ കെ.സി പാലം മുതൽ ചങ്ങനാശേരി ബോട്ട് ജെട്ടി വരെയുള്ള തോട്ടിൽ പോളനിറഞ്ഞതു മൂലം ജട്ടിയിലേക്കുള്ള ബോട്ട് സർവീസ് മുടങ്ങിയത് പരിഹരിക്കാൻ സംസ്ഥാന ജലവിഭവവകുപ്പിൽ നിന്നും നടപടി തുടങ്ങി. സി.എഫ് തോമസ് എം.എൽ.എയും കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടിയും ഈ വിഷയം മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി തുടങ്ങിയത്. ഇൻലന്റ് നാവിഗേഷൻ ആന്റ് കുട്ടനാട് പാക്കേജ് ചീഫ് എഞ്ചിനീയറുടെ നിർദ്ദേഷത്തെ തുടർന്ന് ജലവിഭവവകുപ്പ് സബ്ഡിവിഷനിൽ നിന്നും 4.8 കി.മീ ദൂരത്തിലുള്ള പോള നീക്കുവാൻ 19.7 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ജോലി നടത്തുവാൻ അടിയന്തിര ടെൻഡർ വിളിക്കും.