jaya-bachan

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാർട്ടി നേതാവുമായ ജയാ ബച്ചൻ രംഗത്തെത്തി. ലക്‌നൗവിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായ നടിയും തന്റെ സുഹൃത്തുമായ പൂനം സിൻഹയ്‌ക്ക്‌ വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ജയാ ബച്ചന്റെ വിമർശനം.

'രാജ്യത്തെ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തന്നെ ഇവിടെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്'. മോദിയെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ജയാ ബച്ചന്റെ പ്രസംഗം. പുതിയ സ്ഥാനാർത്ഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ്‌ സമാജ്‌‌വാദി പാർട്ടിക്കുള്ളത്. പാർട്ടിയുടെ പിന്തുണയും സ്ഥാനാർത്ഥികൾക്കുണ്ടാകുമെന്നും ജയ പറഞ്ഞു.

"പൂനം സിൻഹയുടെ വിജയത്തിൽ നിങ്ങൾ എനിക്ക് ഉറപ്പ്‌ തരണം. അല്ലെങ്കിൽ അവളെന്നെ മുംബൈയിൽ കടക്കാൻ അനുവദിക്കില്ല. അവളെന്റെ സുഹൃത്താണ്‌. 40വർഷത്തിലേറെയായി ഞങ്ങൾ നല്ല ബന്ധത്തിലാണ്." ജയാ ബച്ചൻ പറഞ്ഞു. ഏപ്രില്‍ 16നാണ് പൂനം സിൻഹ സമാജ്‌‌വാദി പാർട്ടിയിൽ ചേർന്നത്. ലക‌നൗവിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗിനെതിരെയാണ്‌ പൂനം സിൻഹ മത്സരിക്കുന്നത്‌. മേയ്‌ ആറിനാണ് ഇവിടെ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്.