news

1. മഹാരാഷ്ട്രയിലെ ഗച്ച്‌റോളില്‍ മാവോയിസ്റ്റ് ആക്രമണം. സ്‌ഫോടനത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. സൈനികര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു. പതിനാറ് സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐ.ഇ.ഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. ആക്രമണത്തിന് ഇരയായത് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനം.

2. ഇന്ന് രാവിലെ കുര്‍ഖേഡയില്‍ കരാര്‍ കമ്പനിയുടെ 36 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ കത്തിച്ചിരുന്നു. ഇതിന് ശേഷം കൂടുതല്‍ സൈനികരെ ഇവിടേക്ക് വിന്യസിച്ചിരുന്നു. മഹാരാഷ്ട്ര ദിനം ആചരിക്കുന്നതിനിടെ ആണ് വാഹനങ്ങള്‍ കത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോയിസ്റ്റുകളെ വധിച്ചതിന്റെ വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. മാവോവാദികള്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് ഗഡ്ചിറോളി.

3. അതേസമയം, സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ച എന്ന് റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചത് സ്വകാര്യ വാഹനത്തില്‍ എന്ന് റേഞ്ച് ഡി.ഐ.ജി. ഏത് സാഹചര്യത്തില്‍ എന്ന് അറിയില്ല. അന്വേഷണം തുടരുക ആണ് എന്നും റേഞ്ച് ഡി.ഐ.ജി. ആക്രമണത്തെ അതിശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

4. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്വേഷണം തുടരുന്നു. ആരോപണ വിധേയനായ മുഹമ്മദ് ഫായിസ് എന്നയാള്‍ക്ക് നേരിട്ട് ഹാജരാകാന്‍ ജില്ലാ വരണാധികാരി ആയ കളക്ടര്‍ നോട്ടീസ് നല്‍കി. നാളെ ഹാജരാകണം എന്നാണ് നോട്ടീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

5. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാ അത്ത് യു.പി സ്‌കൂളിലെ 69, 70 ബൂത്തുകളില്‍ മുഹമ്മദ് ഫായിസ് വോട്ടു ചെയ്തു എന്നാണ് വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത്. ആദ്യം 69ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ മുഹമ്മദ് ഫായിസ് പിന്നീട് 70-ാം നമ്പര്‍ ബൂത്തില്‍ പ്രവേശിച്ചതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് കളക്ടര്‍ സജിത് ബാബു

6. ഇടതുപക്ഷം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു ബൂത്തുകളിലെയും പോളിംഗ് ഉദ്യോഗസ്ഥരെ കളക്ടര്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി ഇരുന്നു. ഇതിന് ശേഷമാണ് വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഇതേ ബൂത്തില്‍ ആഷിഖ് എന്നയാളും കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന തുടരുകയാണ്

7. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തോല്‍ക്കുമെന്ന് ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തോല്‍ക്കുമെന്ന് ഭയം ഉണ്ടായാല്‍ ആ ദിവസം മുറിക്കുള്ളില്‍ ഒതുങ്ങി ഇരിക്കും. താന്‍ പോരാടുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും വിശ്രമമില്ലാതെ സഞ്ചരിച്ച് പ്രചാരണം നടത്തുകയാണ്. വാരണാസിയില്‍ മത്സരിച്ചാല്‍ അവിടെ മാത്രമായി എന്റെ പ്രവര്‍ത്തനം ഒതുങ്ങി പോകുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. അതിനാലാണ് മത്സരിക്കാതെ ഇരുന്നതെന്ന് ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവേ പ്രിയങ്ക ഗാന്ധി പറഞ്ഞു.

8. ഈസ്റ്റര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ബുര്‍ഖ നിരോധിച്ച നടപടി ഇന്ത്യയിലും നടപ്പാക്കണം എന്ന് ശിവസേന. ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകള്‍ ബുര്‍ഖ ഉപയോഗിക്കുന്നത് തടയണം എന്ന് ആവശ്യം. സുരക്ഷാ സൈനികര്‍ക്ക് ആളുകളെ തിരിച്ചറിയുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ ആണ് നിയന്ത്രണം എന്നും ശിവസേന. മുഖം മൂടുന്ന വസ്ത്രം ധരിക്കുന്ന ആളുകള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി എന്നും ആരോപണം

9. ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തില്‍ എത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിയാസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍.ഐ.എ വരും ദിവസം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. നൂറുകണക്കിന് പേരുടെ ജീവനെടുത്ത ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ഹാഷ്മിയുടെ വീഡിയോകളും പ്രസംഗങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും പതിവായി ഡൗണ്‍ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ച് എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ പിടിയിലായത്.

10. സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായിരുന്ന റിയാസ് കേരളത്തില്‍ നിന്നും ഐ.എസില്‍ ചേരുന്നതിനായി സിറിയയിലേക്ക് കടന്നവരുമായി നിരന്തരം ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ ആസൂത്രകരുമായി ഇയാള്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നാണ് ഇനി വ്യക്തമാകേണ്ടത്. നിലവില്‍ കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേരെ ചോദ്യം ചെയ്തതില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ എന്‍.ഐ.എക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സികളടക്കമുള്ള സംയുക്ത സംഘം കൊച്ചിയിലടക്കം കേസുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുകയാണ്

11. ഹിന്ദുത്വ പ്രചാരണവുമായി അയോധ്യയിലെ പ്രചാരണ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യരക്ഷ ഉയര്‍ത്തിപ്പിടിച്ച്, ജയ് ശ്രീറാം വിളികളോടെ ആയിരുന്നു മോദി പരിപാടിയെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ഒരു ഭീകരാക്രമണം പോലും ഉണ്ടായിട്ടില്ലെന്ന് അയോധ്യയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി. ശ്രീലങ്കയിലെ ഭീകരാക്രമണം ഉയര്‍ത്തിക്കാട്ടിയ മോദി, 2014ന് ശേഷം ഇന്ത്യയുടെ സ്ഥിതി ശ്രീലങ്കയുടേത് പോലെ ആയിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് സുശക്തമായ സര്‍ക്കാരണ്ടെന്നും മോദി.