modi-

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണത്തിൽ 15 സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ നരേന്ദ്രമോദിക്കെതിരെ കോൺഗ്രസിന്റെ വിമർശനം. മോദി സർക്കാർ അധികാരമേറ്റ ശേഷം 390 സൈനികർ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കുമെന്ന് 24 മണിക്കൂറും പറഞ്ഞുനടക്കുന്ന മോദിയുടെ അവകാശവാദത്തെ തുറന്നുകാണിക്കുന്നതാണ് ആക്രമണമെന്ന്അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ഇന്ത്യയിൽ ഒരു ദുർബല സർക്കാരുണ്ടാക്കാൻ പാക്കിസ്ഥാനിലെ ഭീകരർ കാത്തിരിക്കുകയാണെന്ന് അയോദ്ധ്യയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. താമരയ്ക്കുള്ള ബട്ടണിൽ വിരലമർത്തൂ; ഭീകരരിൽ നിന്ന് മുക്തി നേടൂവെന്ന് മോദി ആഹ്വാനം ചെയ്തു. കോൺഗ്രസും ബി,​എസ്‌.പിയും സമാജ്‍വാദി പാർട്ടിയും ഭീകരതയോട് മൃദുസമീപനം കാണിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി. എന്നാൽ യു.പിയിൽ ബി.ജെ.പി തകർന്നടിയുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.