പാറ്റ്ന: തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വനേദ്രമാതരം വിളിയോട് പ്രതികരിക്കാതിരുന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടി ചർച്ചയാകുന്നു.റാലിയിൽ പ്രസംഗിക്കുന്നതിനിടെ നരേന്ദ്രമോദി ചൊല്ലിക്കൊടുത്ത വന്ദേമാതരം ഏറ്റുചൊല്ലാൻ കൂട്ടാക്കാതെ നിതീഷ് കുമാർ വേദിയിൽ ഇരിക്കുകയായിരുന്നു.
ഏപ്രിൽ 25ന് ദർഭംഗയിലാണ് സംഭവം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിൽനിന്ന് വന്ദേമാതരം എന്ന് ഉറക്കെ വിളിച്ചുപറയുകയും വേദിയിലും ആൾക്കൂട്ടത്തിലുണ്ടായിരുന്നവർ അത് ഏറ്റുവിളിക്കുകയും ചെയ്തു. എന്നാൽ നിതീഷ് കുമാർ അനങ്ങാൻ കൂട്ടാക്കിയില്ല. വേദിയിലുള്ളവരും ജനക്കൂട്ടവും എഴുന്നേറ്റു നിന്നതോടെ നിതീഷും കസേരയിൽ നിന്ന് എഴുന്നേറ്റെങ്കിലും വന്ദേമാതരം വിളിക്കാൻ കൂട്ടാക്കിയില്ല. സോഷ്യൽ മീഡിയയിലും വീഡിയോ പ്രചാരം നേടി
സംഭവത്തിന് ശേഷം നിതീഷിനെ വിമർശിച്ച് ബേഗുസരായ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ഗിരിരാജ് സിംഗ് രംഗത്തെത്തി. വന്ദേമാതരം ചൊല്ലാത്തവരോട് രാജ്യം പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തെ പ്രീതിപ്പെടുത്താനാണ് നിതീഷ് ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
सिर्फ नीतीश जी पर फोकस बनाए रखें । :) pic.twitter.com/lVxgDaoM2D
— Narendra nath mishra (@iamnarendranath) April 30, 2019