ലണ്ടൻ: പ്രശസ്ത സ്പാനിഷ് ഗോൾകീപ്പർ ഐക്കർ കാസില്ലാസിന് പരിശീലനത്തിനിടെ ഹൃദായാഘാതം. പോർച്ചുഗൽ ക്ലബായ പോർട്ടോയ്ക്ക് വേണ്ടി കളിക്കുന്ന കാസില്ലാസിന് രാവിലെ പരിശീലനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ പോർച്ചുലല്ലിലെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില് തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സ്ഫാനിഷ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പറാണ് കാസില്ലസ്. 2010ൽ സ്പെയിനിനെ ലോകചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവച്ചു. 2008, 2012 വർഷങ്ങളിൽ യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമിലും അംഗമായിരുന്നു. റിയൽ മാഡ്രിഡിന്റെ താരമായിരുന്ന കാസില്ലസ് മൂന്നുതവണ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.