കൊച്ചി: കാശ്‌മീരി കുങ്കുമപൂവ് എന്ന് സംശയിക്കുന്ന വസ്തുവുമായി കാസർകോട് സ്വദേശി പിടിയിൽ. എട്ട് കിലോഗ്രാം തൂക്കം വരുന്ന കുങ്കുമപ്പൂവ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. സ്‌പെയ്സ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് കടത്താൻ ശ്രമിക്കവെയാണ് കാസർകോട് സ്വദേശിയായ മുഹമ്മദ് യാസർ അറാഫത് പിടിയിലായത്. പിടികൂടിയ വസ്തു ഔദ്യോഗിക സ്ഥിരീകരണത്തിനു സ്‌പൈസസ് ബോർഡിന്റെ ലാബിലേക്ക് അയച്ചു. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് യാസർ അറാഫത്തിനെ പിടികൂടിയത്. അന്താരാഷ്ട വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുന്നതാണ് കാശ്മീരി കുങ്കുമ പൂവ്.