kaumudy-news-headlines

1. കോട്ടയത്തെ കെവിന്റെ കൊലപാതകം ദുരഭിമാന കൊലയെന്ന് മുഖ്യസാക്ഷിയായ ഭാര്യ നീനു. കെവിനെ കൊലപ്പെടുത്തിയത് പിതാവ് ചാക്കോയും സഹോദരനുമെന്ന് നീനു കോടതിയില്‍. കെവിന്‍ താഴ്ന്ന ജാതിക്കാരെന്നും ഒപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നും പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടാം പ്രതി നിയാസ് ഭീഷണിപ്പെടുത്തി. കെവിനെ നിയാസ് തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. കെവിനെ നിയാസ് നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന് നീനു

2. എസ്.ഐ ഷിബുവിന് എതിരെയും നീനുവിന്റെ മൊഴി. എസ്.ഐ കെവിന്റെ കഴുത്തിന് പിടിച്ച് തള്ളി. പിതാവിനോടൊപ്പം പോകാന്‍ എസ്.ഐ ആവശ്യപ്പെട്ടു. സമ്മതിക്കാതിരുന്നപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതായി എഴുതി വാങ്ങി. തട്ടിക്കൊണ്ട് പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ കെവിനോട് സംസാരിച്ചിരുന്നുതായും കോടതിയില്‍ പൊട്ടി കരഞ്ഞ് കൊണ്ടു നീനുവിന്റെ മൊഴി. വിചാരണ കോടതിയില്‍ നീനുവിന്റെ വിസ്താരം തുടരുന്നു

3. കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് ആരോപണത്തില്‍ മൂന്ന് പേര്‍ക്ക് എതിരെ കേസ് എടുത്ത് പൊലീസ്. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പിലാത്തറയിലെ 19ാം നമ്പര്‍ ബൂത്തില്‍ കള്ള വോട്ട് ചെയ്തതിന് സലീന, സുമയ്യ, പത്മിനി എന്നിവര്‍ക്ക് എതിരെ. ആള്‍മാറാട്ടം ഉള്‍പ്പെടെ ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നടപടി, കാസര്‍കോട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം പ്രകാരം. മൂന്ന് പേരും കള്ളവോട്ട് ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും സ്ഥിരീകരിച്ചിരുന്നു

4. ഓപ്പണ്‍ വോട്ട് നടന്നെന്ന സി.പി.എം വാദം തള്ളിയാണ് പൊലീസിന്റെ നീക്കം. സി.പി.എം ശക്തി കേന്ദ്രമായ പിലാത്തറയില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വീഡിയോ പുറത്ത് വിട്ടിരുന്നു. പ്രാഥമികമായി കേസെടുക്കല്‍ മാത്രമാണ് പൂര്‍ത്തിയായത്. ഇവരെ പിന്നീട് ചോദ്യം ചെയ്യും. കേസ് എടുത്തവരില്‍ സലീന സി.പി.എം പഞ്ചായത്ത് അംഗമാണ്. ഇവരെ അയോഗ്യയാക്കുമെന്ന്‌ െതിരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ അറിയിച്ചിരുന്നു

5. അതേസമയം, കാസര്‍ക്കോട് ലോക്സഭ മണ്ഡലത്തിലെ കല്യാശേരി പുതിയങ്ങാടിയില്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കപ്പെട്ട രണ്ട് ലീഗ് പ്രവര്‍ത്തകരുടെ മൊഴി ജില്ലാ കളക്ടര്‍ ഇന്ന് രേഖപ്പെടുത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നേരിട്ട് ഹാജരാകാന്‍ ഇരുവര്‍ക്കും ജില്ലാ കളക്ടര്‍ ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. മുഹമ്മദ് ഫായിസ്, ആഷിഖ് എന്നിവരാണ് ഒന്നിലധികം തവണ വോട്ട് ചെയ്തതായി വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയത്. ആരോപണവിധേയരുടെ മൊഴി കേട്ട ശേഷം ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

6. യാക്കോബായ സഭയിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സഭാ ട്രസ്റ്റിക്കും വൈദിക ട്രസ്റ്റിക്കും എതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത്. കാത്തോലിക്ക ബാവ അനകൂലികള്‍ പാത്രയിര്‍ക്കീസ് ബാവയ്ക്ക് കത്ത് അയച്ചു. 2 മെത്രാപ്പൊലീത്തമാരും സഭ സെക്രട്ടറിയും ഉള്‍പ്പെടെ ഉള്ളവരാണ് കത്ത് അയച്ചത്. കാത്തോലിക്കാ ബാവയെ അപകര്‍ത്തീപ്പെടുത്താനും മോശക്കാരാനായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നതായി കത്തില്‍ പരാര്‍മശം

7. സമൂഹ മാദ്ധ്യമങ്ങളിലൂടെ ബാവയ്ക്ക് എതിരെ കള്ള പ്രചാരണം നടത്തുന്നു എന്ന് ആരോപണം. വിമര്‍ശനങ്ങളെ തുടര്‍ന്ന് മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനം കത്തോലിക്കാ ബാവ കഴിഞ് ദിവസം ഒഴിഞ്ഞിരുന്നു. തീരുമാനം, മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിയാനുള്ള സഭാധ്യക്ഷന്റെ ആവശ്യം പാത്രീയാര്‍ക്കീസ് ബാവ അംഗീകരിച്ചതോടെ. അടുത്ത സിനഡ് പുതിയ ട്രസ്റ്റിയെ തീരുമാനിക്കും. പുതിയ ഭരണസമിതി തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു കത്തോലിക്കാ ബാവ സ്ഥാനത്യാഗം ചെയ്തത്.

8. നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മെമ്മറി കാര്‍ഡ് രേഖയാണെന്നും പ്രതി എന്ന നിലയില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ദിലീപിന്റെ വാദം. കേസ് വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു

9. സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ തീര്‍പ്പായാല്‍ മാത്രമേ ദിലീപിന് കുറ്റപത്രം കൈമാറാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ആക്രമണ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചാല്‍ ഇരയായ നടിയ്ക്ക് കോടതിയില്‍ സ്വതന്ത്ര്യമായി മൊഴി നല്‍കാന്‍ ആവില്ലെന്നും സര്‍ക്കാര്‍ പറയുന്നത്. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

10. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും നോട്ടീസ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി, ആദിവാസികള്‍ക്ക് നേരെ നിറ ഒഴിക്കുന്ന പുതിയ നിയമമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുന്നത് എന്ന പരാമര്‍ശത്തിന്. മധ്യപ്രദേശിലെ ഷഹ്‌ദോളില്‍ കഴിഞ്ഞ മാസം 23ന് രാഹുല്‍ നടത്തിയ പ്രസംഗത്തിന് എതിരെ ബി.ജെ.പി നല്‍കിയ പരാതിയിലാണ് നോട്ടീസ്

11. പരാതിയില്‍ 48 മണിക്കൂറിനകം മറുപടി നല്‍കാന്‍ നിര്‍ദ്ദേശം. കമ്മിഷന്റെ നീക്കം, പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ. മോദി പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് കമ്മിഷന്റെ കണ്ടെത്തല്‍. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഏപ്രില്‍ ഒമ്പതിന് മോദി നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് പരിശോധിച്ചെന്നും എന്നാല്‍ ചട്ടലംഘനമില്ലെന്നും ആണ് കമ്മിഷന്‍ നിലപാട്

12. അതേസമയം, പെരുമാറ്റച്ചട്ടം ലംഘിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് കമ്മിഷന്റെ കണ്ടെത്തല്‍. ഇക്കാര്യം ഇന്ന് കമ്മിഷന്‍ കോടതിയെ അറിയിക്കും.