ഗപ്പിയിലെ ആമിനക്കുട്ടി ആളാകെ മാറിപ്പോയെന്ന് സോഷ്യൽ മീഡിയ. കുസൃതി ചിരിയുമായി എല്ലാവരുടെയും മനസിൽ കയറിയ താരമാണ് നന്ദന വർമ്മ. ബാലതാരമായി മലയാള സിനിമയിലെത്തിയ താരം ഗപ്പി എന്ന സിനിമയിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയയി മാറിയത്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ നന്ദന സ്ഥിരമായി ചിത്രങ്ങളും ടിക് ടോക്ക് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്.കഴിഞ്ഞ ദിവസം നന്ദന സോഷ്യൽ മീഡിയയിൽ പോസ്റ്റ‌് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. താരത്തിന്റെ പുത്തൻ ലുക്ക് ഞെട്ടിയിരിക്കുകയാണ് ആരാധകർ. നന്ദനയുടെ ഫോട്ടോകൾ കണ്ട് നിരവധി പേർ അടിപൊളി കമന്റുകളുമായി രംഗത്തെത്തിയിരുന്നു.
സ്പിരിറ്റ് എന്ന സിനിമയിലൂടെ അഭിനയം തുടങ്ങിയ നന്ദന അയാളും ഞാനും തമ്മിൽ, മിലി, ലൈഫ് ഒഫ് ജോസൂട്ടി എന്നിങ്ങനെ ബാലതാരങ്ങൾക്ക് പ്രാധാന്യമുള്ള നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് കൊണ്ട് താരത്തിന്റെ പുതിയ ചിത്രങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.