rahul-gandhi

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. ആദിവാസികളെ വെടിവച്ചു കൊല്ലാനുള്ള നിയമം സർക്കാർ കൊണ്ടുവന്നെന്ന പ്രസ്താവനയ്ക്കാണ് നോട്ടീസ്. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ രാഹുലിനോട് ആവശ്യപ്പെട്ടു.

ആദിവാസികളെ വെടിവയ്ക്കുന്നതിന് പൊലീസിന് അനുവാദം നൽകുന്ന പുതിയ നിയമത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപം കൊടുത്തിട്ടുണ്ടെന്നും ആദിവാസികളെ ആക്രമിക്കാമെന്ന് നിയമത്തിൽ പറയുന്നുണ്ടെന്നും ഏപ്രിൽ 23ന് ഷാഡോളിൽ റാലിയിൽ പങ്കെടുവെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.